Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങളായിരിക്കും പ്രസംഗത്തിലുണ്ടാവുകയെന്നാണ് കരുതുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

കൊവിഡ് വ്യാപനം ഏറെക്കുറെ കുറഞ്ഞ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഡല്‍ഹിയും മഹാരാഷ്ട്രയും ഇന്നു മുതല്‍ അണ്‍ ലോക്ക് പ്രക്രിയ തുടങ്ങി. തമിഴ്‌നാട്, കര്‍ണാടക, ഹിമാചല്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ പ്രശ്‌നം രൂക്ഷമാണ്. ചില സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുകയാണ്. ഹരിയാന, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടിയത്.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന വിഷയം കൊവിഡ് വാക്‌സിന്‍ ക്ഷാമമാണ്. വാക്‌സിഷന്‍ ക്ഷാമത്തെത്തുടര്‍ന്ന് പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടി. വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള ചുമതല സംസ്ഥാനങ്ങളുടെ ബാധ്യയാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപിയുടെ ഉന്നതതല യോഗം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്നിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പും തുടര്‍നടപടികളും വാക്‌സിന്‍ നയവുമായിരുന്നു പ്രധാന ചര്‍ച്ചാവിഷയം.

Next Story

RELATED STORIES

Share it