- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍ക്കാരിനെ പരിഹസിച്ചും കുറ്റപ്പെടുത്തിയും ജയില്‍ മോചിതനായ പി ചിദംബരത്തിന്റെ ആദ്യ പത്രസമ്മേളനം
പ്രധാനമന്ത്രി തന്റെ സമ്പദ്ഘടനയെ കുറിച്ച് മൗനത്തിലാണ്. സര്‍ക്കാര്‍ കഴിവില്ലാത്ത ഒരു മാനേജറെപ്പോലെയായിരിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് മൗനം പാലിക്കുന്ന പ്രധാനമന്ത്രി എല്ലാ മണ്ടത്തരങ്ങള്‍ക്കും വാചകമടികള്‍ക്കും അദ്ദേഹത്തിന്റെ മന്ത്രിമാരെ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് പി ചിദംബരം. അവര്‍ മന്ത്രിസഭയുടെ വീഴ്ചകളെ ന്യയീകരിക്കുകയാണ്. തെറ്റുകള്‍ വരുത്തുക മാത്രമല്ല, അത് ആവര്‍ത്തിക്കുകയുമാണ്- പി ചിദംബരം കുറ്റപ്പെടുത്തി. 106 ദിവസം തീഹാര്‍ ജയിലില്‍ കഴിച്ചുകൂട്ടി പുറത്തിറങ്ങിയ ശേഷം ആദ്യം നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി തന്റെ സമ്പദ്ഘടനയെ കുറിച്ച് മൗനത്തിലാണ്. സര്‍ക്കാര്‍ കഴിവില്ലാത്ത ഒരു മാനേജറെപ്പോലെയായിരിക്കുന്നു- ചിദംബരം അദ്ദേഹത്തിന്റെ ഒരു ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. ജയിലിലായിരുന്ന സമയത്തും ചിദംബരത്തിന്റെ അക്കൗണ്ടില്‍ നിന്ന് അദ്ദേഹത്തിന്റെ കുടുംബം ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു.
നോട്ട്‌നിരോധനം, ജിഎസ്ടി, ടാക്‌സ് ഭീകരവാദം, നിയന്ത്രണങ്ങളുടെ ആധിക്യം, സംരക്ഷണവാദം, പ്രധാനമന്ത്രിയുടെ ഓഫിസിന്റെ വ്യാപക നിയന്ത്രണം- തുടങ്ങിയ തെറ്റായ നയങ്ങള്‍ മൂലം വന്നു ചേര്‍ന്ന അപകടങ്ങള്‍ കണ്ടെത്താനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെ വളര്‍ച്ചതളര്‍ച്ചകളെ വിശദീകരിക്കാന്‍ ഒരു സംഖ്യാശ്രേണി ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു. 8, 7, 6.6, 5.8, 5, 4.5 എന്നു പോകുന്ന ഈ ശ്രേണി ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്കാണ്. ഭാഗ്യമുണ്ടെങ്കില്‍ ഈ വര്‍ഷമവസാനം വളര്‍ച്ചാ നിരക്ക് 5 ശതമാനമാകുമെന്ന് ചിദംബരം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















