Latest News

സ്വകാര്യ ആശുപത്രികളിള്‍ കൊവിഡ് വാക്‌സിന് 250 രൂപ നിശ്ചയിച്ച് കേന്ദ്രം

സ്വകാര്യ ആശുപത്രികളിള്‍ കൊവിഡ് വാക്‌സിന് 250 രൂപ നിശ്ചയിച്ച് കേന്ദ്രം
X
ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന് 250 രൂപവില നിശ്ചയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കേന്ദ്രങ്ങളിലും വാക്‌സിനുകള്‍ സൗജന്യമായിരിക്കും.


രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത് 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റു രോഗബാധിതര്‍ക്കുമാണ്. ആളുകള്‍ക്ക് സര്‍ക്കാരിന്റെ കൊവിന്‍ 2.0 പോര്‍ട്ടല്‍, ആരോഗ്യ സേതു ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാം, അല്ലെങ്കില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് നേരിട്ട് ചെല്ലാം; കോവിഡ് വാക്‌സിനേഷനുള്ള സജീവ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളും നടത്തും.

എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും പുറമെ 10,000 സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിനുകള്‍ നല്‍കാനുള്ള അനുമതി രാജ്യത്ത് നല്‍കിയിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് അവരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖ മാത്രം കാണിച്ചാല്‍ മതിയാവും, 45 വയസ്സിനു മുകളിലുള്ള കടുത്ത രോഗങ്ങള്‍ ഉള്ളവര്‍ ഒരു അംഗീകൃത ഡോക്ടറിന്റെ കയ്യൊപ്പോട് കൂടിയ ഫോം കാണിക്കേണ്ടതാണ്.




Next Story

RELATED STORIES

Share it