Latest News

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: കേന്ദ്ര നിരീക്ഷക അനുരാധാ താക്കൂര്‍ വോട്ടെടുപ്പ് കേന്ദ്രം സന്ദര്‍ശിച്ചു

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: കേന്ദ്ര നിരീക്ഷക അനുരാധാ താക്കൂര്‍ വോട്ടെടുപ്പ് കേന്ദ്രം സന്ദര്‍ശിച്ചു
X

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച തിരഞ്ഞെടുപ്പ് നിരീക്ഷക അനുരാധാ താക്കൂര്‍ വോട്ടെടുപ്പ് കേന്ദ്രം സന്ദര്‍ശിച്ച് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയാണ് അനുരാധാ താക്കൂര്‍.

ശനിയാഴ്ചയാണ് അവര്‍ തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നിരീക്ഷകയെ സ്വീകരിച്ചു. കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കായി നിയമസഭയില്‍ സജ്ജീകരിച്ചിട്ടുള്ള പോളിംഗ് ബൂത്തിലെ വോട്ടെടുപ്പ് നിരീക്ഷിക്കുന്നതിനും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുമായാണ് നിരീക്ഷകയെ നിയോഗിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it