Latest News

രാഷ്ട്രപതിയുടെ ബൈപാസ് ഓപറേഷന്‍ മാര്‍ച്ച് 30ന്

രാഷ്ട്രപതിയുടെ ബൈപാസ് ഓപറേഷന്‍ മാര്‍ച്ച് 30ന്
X

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ബൈപാസ് ഓപറേഷന്‍ മാര്‍ച്ച് 30ന് എയിംസില്‍ നടത്താന്‍ തീരുമാനിച്ചു. ആര്‍മി റിസര്‍ച്ച് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതിയെ പിന്നീട് എയിംസിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് 30ന് രാവിലെയാണ് ഓപറേഷന്‍.

രാഷ്ട്രപതി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും രാഷ്ട്രപതി സെക്രട്ടേറിയറ്റ് സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകീട്ടാണ് രാഷ്ട്രപതിയെ എസിംസിലേക്ക് മാറ്റിയത്.

''രാഷ്ട്രപതിക്ക് ഒരു ബൈപ്പാസ് ഓപറേഷനാണ് വേണ്ടിവരികയെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. അത് മാര്‍ച്ച് മുപ്പതിന് രാവിലെ നടത്തുകയും ചെയ്യും''- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നെഞ്ചുവേദനയെത്തുടര്‍ന്ന് വെളളിയാഴ്ചയാണ് ആര്‍മി റിസര്‍ച്ച് റെഫറല്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

Next Story

RELATED STORIES

Share it