Latest News

കാര്‍ഷിക നിയമം ഭരണഘടനാവിരുദ്ധമെന്ന് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്

കാര്‍ഷിക നിയമം ഭരണഘടനാവിരുദ്ധമെന്ന് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമെന്ന് സീനിയര്‍ അഭിഭാഷകനും സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ദുഷ്യന്ത് ദാവെ. മൂന്നു നിയമങ്ങളും നിയമവരുദ്ധമാണെന്നും ഈ നിയമങ്ങള്‍ ഗ്രാമങ്ങളിലെ ചൂഷണപരമായ പണമിടപാട് സംവിധാനം നിയമവിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റെന്ന നിലയില്‍ ദുഷ്യന്ത് ദാവെയും സമരസമിതി അംഗവും കര്‍ഷക നേതാവുമായ ബല്‍ദേവ് സിംഗ് സിര്‍സയും മുതിര്‍ന്ന അഭിഭാഷകന്‍ ഹര്‍വീന്ദര്‍ സിംഗ് ഫൂല്‍കയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

''കര്‍ഷകരുടെ പ്രതിഷേധം സംബന്ധിച്ച് സമരസമിതി അംഗങ്ങള്‍ എന്നെ സന്ദര്‍ശിച്ചത് അഭിമാനകരമാണ്. അടുത്തിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഈ നിയമങ്ങള്‍ ഗ്രാമങ്ങളിലെ ചൂഷണപരമായ പണമിടപാട് സംവിധാനം നിയമവിധേയമാക്കും''- യോഗത്തിനു ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും താന്‍ കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it