Latest News

കിണറുകളില്‍ ഇന്ധന സാന്നിധ്യം: യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍

കിണറുകളില്‍ ഇന്ധന സാന്നിധ്യം: യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍
X

കണ്ണൂര്‍: പള്ളിക്കുന്ന് ജയ് ജവാന്‍ റോഡിലെ വീട്ടുകിണറ്റില്‍ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, റസിഡന്റ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളുമായി ഉടന്‍ യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പറഞ്ഞു. കെ വി സുമേഷ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. വിഷയം ഗൗരവമായതിനാല്‍ ഉടന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നടത്തുന്ന പമ്പില്‍ നിന്ന് വെള്ളത്തിലേക്ക് ഇന്ധനം ഇറങ്ങുന്നുണ്ടെന്നും മലിനീകര നിയന്ത്രണ ബോര്‍ഡ് പരിശോധിച്ച കിണറുകളിലെല്ലാം ഇന്ധന സാന്നിധ്യം തെളിഞ്ഞിട്ടുണ്ടെന്നും റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ കലക്ടറെ അറിയിച്ചു. കിണറുകളില്‍ സംയുക്ത പരിശോധന നടത്തണം. നിലവില്‍ നാലു കിണറുകളിലാണ് ഇന്ധന സാന്നിധ്യമെങ്കിലും ഇത് വ്യാപിക്കാനാണ് സാധ്യതയെന്നും അവര്‍ പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ദീപ്തി വിനോദ്, ഡിഎം ഡെപ്യൂട്ടി കലക്ടര്‍ കെ വി ശ്രുതി, റസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it