പ്രീമിയര്‍ ലീഗ്; ലെസ്റ്റര്‍ വിജയവഴിയില്‍; യുനൈറ്റഡിന് തോല്‍വി

ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് അന്തരം മൂന്നാക്കി കുറയ്ക്കാന്‍ ലെസ്റ്ററിന് കഴിഞ്ഞു.

പ്രീമിയര്‍ ലീഗ്; ലെസ്റ്റര്‍ വിജയവഴിയില്‍; യുനൈറ്റഡിന് തോല്‍വി

ഓള്‍ഡ് ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി വിജയവഴിയില്‍. വെസ്റ്റ്ഹാമിനെ 4-1ന് തോല്‍പ്പിച്ചാണ് ലെസ്റ്റര്‍ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് അന്തരം മൂന്നാക്കി കുറയ്ക്കാന്‍ ലെസ്റ്ററിന് കഴിഞ്ഞു.

ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാമും വിജയതീരമണിഞ്ഞു. നോര്‍വിച്ച് സിറ്റിയെ 2-1ന് തോല്‍പ്പിച്ചാണ് ടോട്ടന്‍ഹാമിന്റെ ജയം. അലി, സണ്‍ ഹെങ് മിന്‍ എന്നിവരാണ് സ്പര്‍സിനായി വലകുലിക്കിയത്. ലീഗില്‍ ടോട്ടന്‍ഹാം ആറാം സ്ഥാനത്താണ്. ലീഗില്‍ ടോപ് ഫോര്‍ ലക്ഷ്യമിടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇന്നും തിരിച്ചടി. ബേണ്‍ലിയാണ് യുനൈറ്റഡിനെ തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് യുനൈറ്റഡിന്റെ തോല്‍വി. യുനൈറ്റഡ് ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.


RELATED STORIES

Share it
Top