Latest News

ചിത്രകലാ ഗ്രൂപ്പിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രണേഷ് കുപ്പിവളവിന്

ചിത്രകലാ ഗ്രൂപ്പിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രണേഷ് കുപ്പിവളവിന്
X

പരപ്പനങ്ങാടി: ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള ചിത്രകാരന്മാരുടെ കൂട്ടായ്മയായ ചിത്രകല ഗ്രൂപ്പിന്റെ 2021 ലെ ബെസ്റ്റ് ചിത്രകലാ അവാര്‍ഡ് പ്രശസ്ത്ര ചിത്രകാരനും കലാ സംവിധായകനുമായ പ്രണേഷ് കുപ്പിവളവിന് ലഭിച്ചു. മുന്നൂറോളം ചിത്രങ്ങളില്‍ നിന്നാണ് പ്രണേഷിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.

പ്രശസ്ത നാടക സംവിധായകന്‍ റഫീഖ് മംഗലശ്ശേരിയുടെ വീട്ടില്‍ സിമന്റില്‍ പണിതതാണ് സമ്മാനാര്‍ഹമായ ഈ ചിത്രം. കഴിഞ്ഞ ഇരുപത് വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന പ്രണേഷ്, കേരളത്തിനകത്തും പുറത്തും ശ്രദ്ധിക്കപ്പെട്ട പല നാടകങ്ങളുടേയും സിനിമകളുടേയും

കലാ സംവിധായകനാണ്.

ഭാര്യ: സുനീഷ. മക്കള്‍: ആദിമ, ആദിവ്

Next Story

RELATED STORIES

Share it