Latest News

പരാതിപ്പെട്ട് നാലാം ദിവസം വൈദ്യുതി; വൈദ്യുതിയില്ലാതെ പഠനം മുടങ്ങിയ അലനും സ്നേഹക്കും തുണയായി മന്ത്രി പി പ്രസാദ്

പരാതിപ്പെട്ട് നാലാം ദിവസം വൈദ്യുതി; വൈദ്യുതിയില്ലാതെ പഠനം മുടങ്ങിയ അലനും സ്നേഹക്കും തുണയായി മന്ത്രി പി പ്രസാദ്
X

ആലപ്പുഴ: ഓൺലൈൻ പഠനകാലത്ത് വൈദ്യുതിയില്ലാത്ത വീട്ടിൽ മൊബൈൽ ഫോണിൽ പഠനം ദുസ്സഹമായ അലനും സ്‌നേഹയ്ക്കും ഇനി വൈദ്യുതി വെളിച്ചത്തിൽ പഠിക്കാം. വർഷങ്ങളായി വൈദ്യുതിയില്ലാത്ത വീട്ടിൽ മ‌ന്ത്രി പി. പ്രസാദിന്റെ ഇടപെടലിലൂടെ വൈദ്യുതി കണക്ഷൻ ലഭിച്ചു. കണക്ഷന്റെ സ്വച്ച് ഓൺ കർമം മന്ത്രി നേരിട്ടെത്തി നിർവഹിച്ചു.

പട്ടണക്കാട് ആറാട്ടുവഴി മാണിയാംപൊഴിയിൽ എം. സി. പ്രിൻസിന്റെ മകൻ അലൻ പ്രിൻസ് എന്ന മൂന്നാം ക്ലാസുകാരനാണ് മന്ത്രിക്ക് പരാതി നൽകിയത്. വൈദ്യുതിയില്ലാത്തതിനാൽ പഠിക്കാനാകുന്നില്ലെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് സ്‌കൂൾ ഹെഡ്മാസ്റ്റർ മുഖേനയാണ് അലൻ കൃഷി മന്ത്രിക്ക് പരാതി നൽകിയത്. പരാതി സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന് പട്ടണക്കാട് സെക്ഷൻ ഓഫീസിലെ അസിറ്റൻന്റ് എൻജിനീയർ ടി. പ്രദീപിന് മന്ത്രി അടിയന്തര നിർദേശം നൽകുകയായിരുന്നു.

!വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അലൻ താമസിക്കുന്ന സ്ഥലത്ത് എത്തുകയും വൈദ്യുതി ലൈൻ വലിക്കുന്നതിന് അയൽവാസികളുടെ അനുവാദം വേണമെന്ന് കാണുകയും ചെയ്തു. തുടർന്ന് അയൽവാസികളുമായി ചർച്ച നടത്തി സമ്മതം വാങ്ങിയതോടെ നടപടികൾ വേഗത്തിലായി. മൂന്ന് പോസ്റ്റ് നാട്ടി 15 മീറ്റർ ലൈൻ വലിച്ചാണ് വൈദ്യുതി കണക്ഷൻ നൽകിയത്. പണി പൂർത്തിയാകാത്ത വീട്ടിൽ സൗജന്യമായി ലൈൻ വലിച്ചാണ് ഉദ്യോഗസ്ഥർ വൈദ്യുതി കണക്ഷൻ നൽകിയത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ പ്രതാപൻ, ഒറ്റമശ്ശേരി സെന്റ് ജോസഫ് എൽ. പി. സ്‌കൂൾ പ്രധാനാധ്യാപിക ഒ. ബി. സോണിയ, അധ്യാപകൻ എം.എച്ച്. മാർട്ടിൻ, കെ. എസ്.ഇ.ബി. സുപ്രണ്ട് എം. എ. ഷിബു, സബ് എഞ്ചിനീയർ ജോജോ റോക്കി, ഓവർസിയർ വി. സഞ്ജയ് നാഥ്, കെ.എസ്.സി.ബി ഉദ്യോഗസ്ഥരായ വി. ജോസഫ്, എ. ജെ. ലെയ്‌സൺ തുടങ്ങിയവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it