മാനന്തവാടിയില്‍ പോസ്റ്റ് കൊവിഡ് ക്ലിനിക് ആരംഭിക്കുന്നു
മാനന്തവാടി: കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പോസ്റ്റ് കൊവിഡ് ക്ലിനിക് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഒക്ടോബര്‍ 14 ന് ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കുന്നു. ജില്ലാ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ചെസ്റ്റ് ക്ലിനിക്കിലാണ് ഇത് ആരംഭിക്കുന്നത്. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക.
കൊവിഡ് ഒരു പുതിയ വൈറസ് രോഗമായതിനാല്‍ ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ലോകമെമ്പാടും നടന്നു വരികയാണ്. കൊവിഡ് വൈറസ് മുഖ്യമായും ശ്വാസകോശത്തെ ബാധിക്കുന്നതിനാലാണ് ആദ്യഘട്ട പരിശോധന ശ്വാസകോശ രോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ചെയ്യുന്നത്. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അതതിന്റെ വിദഗ്ധ ഡോക്ടര്‍മാരുടെ അടുത്തേക്ക് റഫര്‍ ചെയ്യുന്നതും ഈ ക്ലിനിക്കില്‍ വച്ചാണ്.
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT