Latest News

ലക്ഷദ്വീപിലേക്കുള്ള തുറമുഖ മാറ്റം; ബേപ്പൂരില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

ബേപ്പൂര്‍ തുറമുഖത്തെ വാര്‍ഫിന്റെ നീളം കൂട്ടുന്നതിന് ആദ്യ പരിഗണന നല്‍കും

ലക്ഷദ്വീപിലേക്കുള്ള തുറമുഖ മാറ്റം; ബേപ്പൂരില്‍ കൂടുതല്‍  സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി
X

കോഴിക്കോട്: ലക്ഷദ്വീപിലേക്കു ചരക്ക് കയറ്റി അയക്കാന്‍ കാലങ്ങളായി ഉപയോഗിച്ചിരുന്നു ബേപ്പൂര്‍ തുറമുഖത്തെ ഒഴിവാക്കി ചരക്കു നീക്കം മംഗലാപുരം തുറമുഖത്തിലേക്ക് മാറ്റിയ സാഹചര്യത്തില്‍ ബേപ്പൂരില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി തുറമുഖ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഇന്നലെ ബേപ്പൂരിലെ തൊഴിലാളികളുമായി സംസാരിച്ചു. 15ന് വിപുലമായ യോഗം ചേരാനാണ് തീരുമാനം.

ബേപ്പൂര്‍ തുറമുഖത്തെ വാര്‍ഫിന്റെ നീളം കൂട്ടുന്നതിന് ആദ്യ പരിഗണന നല്‍കും. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. ബേപ്പൂരിനേക്കാള്‍ മംഗലാപുരം തുറമുഖത്തിന് സൗകര്യങ്ങള്‍ കൂടുതലുണ്ടെന്നും ചില ദ്വീപുകളിലേക്ക് മംഗലാപുരത്ത് നിന്നാണ് ദൂരം കുറവ് എന്നുമുള്ള വാദം ഉയര്‍ത്തിയാണ് ലക്ഷ ദ്വീപിലേക്കുള്ള ചരക്കു നീക്കം മംഗലാപുരം വഴി ആക്കിയത്.

Next Story

RELATED STORIES

Share it