Latest News

പോപുലര്‍ ഫ്രണ്ട് യൂണിറ്റി മീറ്റ് ഇന്ന് കോട്ടയത്ത്: ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും

പോപുലര്‍ ഫ്രണ്ട് യൂണിറ്റി മീറ്റ് ഇന്ന് കോട്ടയത്ത്: ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും
X

കോട്ടയം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഇന്ന് ( ഫെബ്രു 17 2022) കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന യൂനിറ്റി മീറ്റ് ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സേവ് ദി റിപബ്ലിക് എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ 19 കേന്ദ്രങ്ങളിലാണ് യൂനിറ്റി മീറ്റ് നടത്തുന്നത്. വൈകീട്ട് 4.30ന് യൂണിഫോമിട്ട കേഡറ്റുകള്‍ അണിനിരക്കുന്ന യൂണിറ്റി മീറ്റും ഫ്‌ലാഗ് മാര്‍ച്ചും പൊതുസമ്മേളനവും നടക്കും.

കൊവിഡ് വ്യാപന ഭീഷണി പൂര്‍ണമായും വിട്ടുപോയിട്ടില്ലാത്തതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാവും പരിപാടികള്‍ നടത്തുന്നത്. നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും ജനാധിപത്യവും വലിയതോതില്‍ ഭീഷണി നേരിടുകയാണ്. ഏകാധിപത്യ ഭരണത്തിലൂടെ എതിര്‍ശബ്ദങ്ങളെ വേട്ടയാടി നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം ഒരുവശത്ത് നടത്തിക്കൊണ്ടിരിക്കുന്നു. മറ്റൊരുവശത്ത് മുസ് ലിം, ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ പൗരന്മാരെ ദേശവിരുദ്ധരായി ചിത്രീകരിച്ച് ഹിന്ദുത്വ രാഷ്ട്രമെന്ന സംഘപരിവാര അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.

രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ കാറ്റില്‍പ്പറത്തി മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഭരണത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയെന്ന അജണ്ടയാണ് ആര്‍എസ്എസ്സിനുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്ത നിര്‍വ്വഹണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലക്കാണ് ദേശവ്യാപകമായി യൂനിറ്റി മീറ്റുകളും യൂനിറ്റി മാര്‍ച്ചും സംഘടിപ്പിക്കുന്നത്.

കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സുനീര്‍ മൗലവി അധ്യക്ഷത വഹിക്കും. ഉദ്ഘാടനം ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുല്‍ റഹ്മാന്‍ നിര്‍വഹിക്കും, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം സോണല്‍ സെക്രട്ടറി ഷിഹാസ് എം എച്ച്, കാംപസ് ഫ്രണ്ട് ദേശീയ വൈസ് പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി, ഇമാംസ് കൗണ്‍സില്‍ ജില്ലാപ്രസിഡന്റ് അന്‍സാരി ബാഖവി, നാഷണല്‍ വിമണ്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സുമയ്യ സാജിദ് എന്നിവര്‍ സംസാരിക്കും.

കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വഹാബ് സ്വാഗതവും കോട്ടയം ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ സലാം പി എച്ച് നന്ദിയും പറയും.

Next Story

RELATED STORIES

Share it