- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്‌ഫോടനത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ മരണപ്പെട്ട സംഭവം: ആര്‍എസ്എസ് നീക്കങ്ങള്‍ ദുരൂഹമെന്ന് പോപുലര്‍ ഫ്രണ്ട്

ചാവശ്ശേരി: കാശിമുക്കിലെ വാടകവീട്ടില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ആസാം സ്വദേശികള്‍ മരിക്കാനിടയാക്കിയ സംഭവത്തിനു പിന്നിലെ ദുരൂഹത നിഷ്പക്ഷ അന്വേഷണം നടത്തി പുറത്തുകൊണ്ടുവരണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടന്നൂര്‍ ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിന് ശേഷമുള്ള ആര്‍എസ്എസ്സിന്റെ നീക്കങ്ങള്‍ ദുരൂഹമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ആക്രിസാധനങ്ങളും കുപ്പികളും പെറുക്കി ഉപജീവനം നടത്തുകയായിരുന്ന പിതാവിന്റെയും മകന്റേയും മരണത്തെ ഇല്ലാത്ത തീവ്രവാദ കഥകള്‍ മെനഞ്ഞ് വഴിതിരിച്ചുവിടാനുള്ള സംഘപരിവാര ശക്തികളുടെ ശ്രമം സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്. സ്‌ഫോടനം നടന്നു നിമിഷങ്ങള്‍ക്കകം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സംഘപരിവാര പ്രവര്‍ത്തകര്‍ വിവിധ മേഖലകളില്‍ നിന്നും സംഭവസ്ഥലത്ത് എത്തിയിരുന്നു. നേരത്തെ ആര്‍എസ്എസ് സംസ്ഥാന നേതാവ് കാശിമുക്കിലും സമീപ പ്രദേശങ്ങളിലും നിരന്തരം സന്ദര്‍ശനം നടത്തിയതിന്റെ പിന്നിലെ ഉദ്ദേശവും അന്വേഷണവിധേയമാക്കണം.
സംഭവ ദിവസം മുഖപറമ്പ് കേന്ദ്രീകരിച്ചാണ് ആസാമി സ്വദേശികള്‍ ആക്രി സാധങ്ങള്‍ പെറുക്കിയത് എന്ന നാട്ടുകാരുടെ ആരോപണവും ഗൗരവമുള്ളതാണ്.
ചാവശ്ശേരി, മണ്ണോറ, മുഖപ്പറമ്പ്, ആവട്ടി മേഖലകളില്‍ രാത്രികാലങ്ങളില്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ നടക്കുന്നതായും അപരിചിതരായ പലരും എത്തുന്നതായും പലതവണ നാട്ടുകാരില്‍ നിന്നും ആക്ഷേപമുണ്ടായിട്ടും തികഞ്ഞ നിസ്സംഗതയാണ് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ആയതിനാല്‍ പ്രസ്തുത സംഭവത്തിലെ ദുരൂഹത നീക്കാന്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ പോലിസ് തയ്യാറാവണമെന്നും അതോടപ്പം നിരന്തരം സ്‌ഫോടനം നടക്കുന്ന ആര്‍എസ്എസ് കേന്ദ്രങ്ങള്‍ പോലിസ് പരിശോധന നടത്തണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടനൂര്‍ ഡിവിഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മട്ടന്നൂര്‍ ഡിവിഷന്‍ പ്രസിഡന്റ് റിയാസ് കോളാരി അധ്യക്ഷത വഹിച്ചു പരിപാടിയില്‍ ചാവശ്ശേരി ഏരിയ പ്രസിഡന്റ് ലത്തീഫ്, അന്‍സാര്‍ എന്നിവര്‍ സംബന്ധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















