Latest News

നേതാക്കളുടെ വീടുകളിലെയും ഓഫിസുകളിലെയും അന്യായ റെയ്ഡിനെ അപലപിച്ച് പോപുലര്‍ ഫ്രണ്ട്

നേതാക്കളുടെ വീടുകളിലെയും ഓഫിസുകളിലെയും അന്യായ റെയ്ഡിനെ അപലപിച്ച് പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: രാജ്യത്തുടനീളം പോപുലര്‍ ഫ്രണ്ട്നേതാക്കളുടെവീടുകളില്‍ ഒരേസമയത്ത്എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ്രാഷ്ട്രീയപ്രേരിതമാണെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയനേതൃത്വം. ഭരണകൂടത്തിനെതിരേ ശക്തമായ ജനരോഷം ഉയരുകയും അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാവുകയും ചെയ്യുമ്പോള്‍ ജനശ്രദ്ധ തിരിച്ചു വിടാനുള്ള ഇത്തരം റെയ്ഡുകള്‍ രാജ്യത്ത് പതിവായിരിക്കുന്നു. വിയോജിപ്പുകള്‍ ഇല്ലാതാക്കാനായി മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ ആയുധമാക്കുകയാണ്. ഇതുമൂലം സര്‍ക്കാര്‍ സംവിധാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. പോപുലര്‍ ഫ്രണ്ട് നേതാക്കളുടെവീടുകളില്‍നടന്ന റെയ്ഡും ഈ രീതിയിലുള്ളതാണ്. ഡല്‍ഹിയിലെ കര്‍ഷകസമരം കേന്ദ്രസര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നു. ഇതിനെ വഴിതിരിച്ചുവിടാനായി സര്‍ക്കാര്‍ നടത്തുന്ന കണ്ണില്‍പ്പൊടിയിടലാണ് ഇപ്പോഴത്തെ ഇ ഡി റെയ്‌ഡെന്നും പോപുലര്‍ ഫ്രണ്ട്ഓഫ്ഇന്ത്യ ദേശീയ സെക്രട്ടറി മുഹമ്മദ് ഷാക്കിഫ് പ്രസ്താവനയില്‍ പറഞ്ഞു.

പൗരത്വ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള പ്രസ്ഥാനങ്ങള്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും എതിരെയുള്ള ഭരന്നകൂടവേട്ടയുടെഭാഗംകൂടിയാണിത്. ഭരണഘടനാ വിരുദ്ധമായ സിഎഎ-എന്‍ആര്‍സി നിയമങ്ങള്‍ക്കെതിരേ രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ശക്തമായി നിലകൊള്ളുന്ന പോപുലര്‍ ഫ്രണ്ടിനെ സമരത്തില്‍ നിന്ന്പിന്തിരിപ്പിക്കാനാണ് ഇത്തരം നടപടികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഈ ശ്രമത്തെ പോപുലര്‍ ഫ്രണ്ട്നേതൃത്വം അപലപിച്ചു.

അതേസമയം, ഇതില്‍ ഇപ്പോള്‍ നടന്ന റെയ്ഡില്‍ പോപുലര്‍ഫ്രണ്ട് അത്ഭുതപ്പെടുകയോ ആശങ്കപ്പെടുകയോ ചെയ്യുന്നില്ലെന്നും നിയമപരവും ജനാധിപത്യപരവുമായി പ്രവര്‍ത്തിക്കുന്ന സംഘടനഎന്ന നിലയില്‍പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും ഒന്നും മറച്ചുവെക്കാനില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it