Latest News

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യ ട്വീറ്റുമായി പോപ്പ് ഗായിക റിഹാന: ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞത് ഗായികയുടെ മതം

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യ ട്വീറ്റുമായി പോപ്പ് ഗായിക റിഹാന: ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞത് ഗായികയുടെ മതം
X

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പോപ് ഗായിക റിഹാനയുടെ ട്വീറ്റിനു പിന്നാലെ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞത് ഗായികയുടെ മതം. ഡല്‍ഹിയിലെ കര്‍ഷക സമരത്തെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കിയതിനെക്കുറിച്ച് സിഎന്‍എന്‍ പ്രസിദ്ധീകരിച്ച ന്യൂസ് ആര്‍ട്ടിക്കില്‍ പങ്കുവച്ചുകൊണ്ടാണ് റിഹാന കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. എന്തുകൊണ്ടാണ് ആരും ഇതേപ്പറ്റി സംസാരിക്കുന്നില്ലെന്നും റിഹാന ചോദിച്ചു.


ഫെബ്രുവരി 2 ാം തിയ്യതി 8.59നാണ് റിഹാന സിഎന്‍എന്‍ന്റെ ന്യൂസ് ആര്‍ട്ടിക്കിള്‍ ട്വറ്ററില്‍ പങ്കുവച്ചത്. മിനിറ്റുകള്‍ക്കുളളില്‍ റിഹാനയെക്കുറിച്ച് ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരച്ചിലാരംഭിച്ചു. റിയാന ആരാണെന്നാണ് പലരും തിരഞ്ഞത്. 'റിഹാന മുസ്‌ലിമാണോ?' എന്നതായിരുന്നു മുഖ്യമായ മറ്റൊരു തിരച്ചില്‍ വാക്ക്. മറ്റൊന്ന് 'റിഹാന റിലീജിയന്‍' എന്നും.

ചിലര്‍ റിഹായുടെ അഭിപ്രായത്തെ ഉയര്‍ത്തിപ്പിടിച്ചെങ്കില്‍ ചിലര്‍ അതിനെ പെയ്ഡ് എന്ന് ആക്ഷേിപിച്ചു. അറിയാന്‍ വയ്യാത്തതിനെക്കുറിച്ച് സംസാരിക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

പുറത്തുവന്ന റിപോര്‍ട്ട് അനുസരിച്ച റിഹാന ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ക്രിസ്ത്യന്‍ വിശ്വാസിയായാണ് വളര്‍ന്നത്. തന്റെ മതവിശ്വാസത്തെക്കുറിച്ച് അവര്‍ ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റിഹാനയുടെ പ്രതികരണത്തെ എതിര്‍ത്ത് ഇന്ത്യയില്‍ ഏതാനും സെലിബ്രിറ്റികള്‍ സര്‍ക്കാരിന് പിന്തുണയുമായി എത്തിയിരുന്നു.

Next Story

RELATED STORIES

Share it