Latest News

അടച്ചുപൂട്ടല്‍ നടപ്പാക്കാന്‍ കര്‍ശന നടപടിയുമായി പോലിസ്; ഐജിമാര്‍ ഉള്‍പ്പെടെ രംഗത്ത്

ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടല്‍ നടപ്പാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

അടച്ചുപൂട്ടല്‍ നടപ്പാക്കാന്‍ കര്‍ശന നടപടിയുമായി പോലിസ്; ഐജിമാര്‍ ഉള്‍പ്പെടെ രംഗത്ത്
X

തിരുവനന്തപുരം: സംസ്ഥാനത്ത് പൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി പോലിസ്. അടച്ചുപൂട്ടല്‍ സംബന്ധിച്ച നടപടികള്‍ ഏകോപിപ്പിക്കാന്‍ ഐജിമാര്‍, ഡിഐജിമാര്‍, ജില്ലാ പോലിീസ് മേധാവിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ അഞ്ചു മണി മുതല്‍ ശക്തമായ പോലിസ് സന്നാഹം നിരത്തുകളില്‍ ഉണ്ടാകും. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടല്‍ നടപ്പാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

മതിയായ കാരണം ഇല്ലാതെ യാത്രചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. അവശ്യസര്‍വീസ് ആയി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇത്തരം ആള്‍ക്കാര്‍ക്ക് പോലിസ് പ്രത്യേക പാസ് നല്‍കും. പാസ് കൈവശം ഇല്ലാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.



Next Story

RELATED STORIES

Share it