Latest News

രാജസ്ഥാനില്‍ സ്‌ഫോടകവസ്തുക്കളുമായി സഞ്ചരിച്ച ട്രക്ക് പോലിസ് പിടിയില്‍

രാജസ്ഥാനില്‍ സ്‌ഫോടകവസ്തുക്കളുമായി സഞ്ചരിച്ച ട്രക്ക് പോലിസ് പിടിയില്‍
X

ജയ്പൂര്‍: രാജസ്ഥാനിലെ രാജ്‌സമന്ദില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച പിക്കപ്പ് ട്രക്ക് പോലിസ് പിടിച്ചെടുത്തു. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. നൂറിലധികം കാര്‍ട്ടണുകളിലായി പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ നാശനഷ്ടമുണ്ടാക്കാന്‍ ശേഷിയുള്ള ജെലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും പിടിച്ചെടുത്തു. പ്രദേശത്ത് നിരവധി മാര്‍ബിള്‍ ഖനികള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്‌ഫോടക വസ്തുക്കള്‍ കടത്തുകയായിരുന്നുവെന്നാണ് സംശയം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 981 ജെലാറ്റിന്‍ സ്റ്റിക്കുകള്‍, 93 ഡിറ്റണേറ്ററുകള്‍, ഒരു സേഫ്റ്റി ഫ്യൂസ് എന്നിവ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു. രാജസ്ഥാനില്‍ നിന്നുള്ള ഭഗവത് സിങ്, ഹിമ്മത് സിങ് എന്നിവരാണ് ട്രക്കിലുണ്ടായിരുന്നത്. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകള്‍ നല്‍കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it