Latest News

വിളയോടി ശിവന്‍കുട്ടിയുടെ അറസ്റ്റിനു പിന്നില്‍ പോലിസിന്റെ പക പോക്കല്‍: പോപുലര്‍ ഫ്രണ്ട്

പോലീസിന്റെ ഭീകരത പൊതു ജന്മധ്യത്തില്‍ തുറന്നു കാട്ടുമെന്നും ശക്തമായ പ്രധിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സിദ്ധിക് തോട്ടിന്‍കര അറിയിച്ചു.

വിളയോടി ശിവന്‍കുട്ടിയുടെ അറസ്റ്റിനു പിന്നില്‍ പോലിസിന്റെ പക പോക്കല്‍: പോപുലര്‍ ഫ്രണ്ട്
X

പാലക്കാട്: പോലിസിന്റെ അതിക്രമങ്ങള്‍ മറച്ചു വെക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍ കുട്ടിയുടെ അറസ്റ്റെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സിദ്ധിക് തോട്ടിന്‍കര ആരോപിച്ചു.

ആദിവാസി യുവാവിന്റെ കൊലപാതകത്തെ ആത്മഹത്യയാക്കുന്ന പോലിസ് നടപടിയില്‍ പ്രതിഷേധിച്ചതിനാണ് അദ്ദേഹത്തെ തടവിലാക്കിയത്. തടവിലാക്കി പ്രതിഷേധിക്കുന്നവരുടെ നാവുകള്‍ക്ക് വിലങ്ങിടാമെന്നത് പോലിസിന്റെ വ്യാമോഹം മാത്രമാണ്.

പോലീസിന്റെ ഭീകരത പൊതു ജന്മധ്യത്തില്‍ തുറന്നു കാട്ടുമെന്നും ശക്തമായ പ്രധിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സിദ്ധിക് തോട്ടിന്‍കര അറിയിച്ചു.

Next Story

RELATED STORIES

Share it