Latest News

പ്രവാചകനിന്ദ: റാഞ്ചിയില്‍ പോലിസ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തു

പ്രവാചകനിന്ദ: റാഞ്ചിയില്‍ പോലിസ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തു
X

റാഞ്ചി: നൂപുര്‍ ശര്‍മക്കെതിരേ കേസെടുക്കാന്‍ ആവശ്യപ്പെട്ട് റാഞ്ചിയില്‍ നടന്ന പ്രതിഷേധത്തിനെതിരേ പോലിസ് നിറയൊഴിച്ചു. പ്രതിഷേധത്തിനിടയില്‍ ഏതാനും പോലിസുകാര്‍ക്ക് പരിക്കേറ്റതാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് പോലിസ് ഭാഷ്യം.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തെന്നാണ് വാര്‍ത്തകളെങ്കിലും നേരെ വെടിവയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

പ്രതിഷേധത്തിനിടയില്‍ കല്ലേറുണ്ടായെന്നും പോലിസുകാര്‍ക്ക് പരിക്കേറ്റെന്നും വാര്‍ത്തകളുണ്ട്. വെള്ളിയാഴ്ച നമസ്‌കാരത്തിനുശേഷമാണ് പ്രതിഷേധം തുടങ്ങിയത്.

റാഞ്ചിയിലെ മെയിന്‍ റോഡില്‍ മുദ്രാവാക്യവുമായി വലിയൊരു ജനക്കൂട്ടംതന്നെ പ്രതിഷേധവുമായി അണിനിരന്നിരുന്നു.

പ്രദേശത്ത് വലിയ പോലിസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.

നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അറസ്റ്റ് ആവശ്യപ്പെട്ട് റാഞ്ചിയില്‍ ആയിരക്കണക്കിന് കടകള്‍ അടഞ്ഞുകിടക്കുകയാണഅ.

സമാധാനപരമായി പ്രതിഷേധിക്കാന്‍ പോലിസ് അനുമതി നല്‍കിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഞായറാഴ്ചയാണ് പ്രവാചനകനെതിരേ ബിജെപി വക്താവ് നൂപുര്‍ ശര്‍മ വിദ്വേഷപരാമര്‍ശം നടത്തിയത്.

Next Story

RELATED STORIES

Share it