Latest News

ട്രെയിനില്‍ പോലിസ് മര്‍ദ്ദനമേറ്റയാളെ കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു

ട്രെയിനില്‍ പോലിസ് മര്‍ദ്ദനമേറ്റയാളെ കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു
X

കോഴിക്കോട്: ട്രെയിനില്‍ പോലിസിന്റെ മര്‍ദ്ദനമേറ്റയാളെ കസ്റ്റഡിയിലെടുത്തു. കൂത്ത്പറമ്പ് നീര്‍വേലിയില്‍ പൊന്നന്‍ ഷമീറിനെയാണ് പോലിസ് പിടികൂടിയത്. കോഴിക്കോട് ലിങ്ക് റോഡില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാള്‍ ഇപ്പോള്‍ കോഴിക്കോട് റെയില്‍വേ പോലിസ് സ്‌റ്റേഷനിലാണ് ഉള്ളത്.

മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ഒരാളെ പോലിസ് മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ കഴിഞ്ഞ ദിവസം വൈറലാവുകയും അതിനെതിരേ പ്രതിഷേധം കനക്കുകയും ചെയ്തു.

ഇയാളെ ബൂട്ടിട്ട് ചവിട്ടിയ എഎസ്‌ഐ പ്രമോദിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മനുഷ്യാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

2011 മുതല്‍ മാലമോഷണവും കവര്‍ച്ചയും അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് പൊന്നന്‍ ഷമീര്‍.

Next Story

RELATED STORIES

Share it