- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉപ്പ്‌വെള്ളം കയറാതിരിക്കാനുള്ള ബണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തി തകര്‍ത്തവര്‍ക്കെതിരേ പോലിസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി
നഷ്ടം സഹിച്ചും ഏറ്റെടുത്ത പ്രവര്‍ത്തി പൂര്‍ത്തികരിച്ചാലും വീണ്ടും നശിപ്പിക്കപ്പെട്ടാലോ എന്ന ഭീതിയിലാണ് അധികൃതര്‍

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ന്യൂകട്ട് പുഴയില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ നിര്‍മിക്കുന്ന ബണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തി തകര്‍ത്തവര്‍ക്കെതിരേ നടപടി എടുക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ 26ാം തിയതി രാത്രിയിലാണ് ബൈക്കിലെത്തിയ സംഘം പുഴയില്‍ ഉപ്പ്‌വെള്ളം കയറാതിരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി ഇറിഗേഷന്‍ വകുപ്പ് കരാര്‍ നല്‍കിയ ബണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ തകര്‍ത്തത്. തകര്‍ക്കുന്ന സമയം കരാറുകാരന്‍ സ്ഥലത്തുണ്ടായിരുന്നു. അദ്ദേഹം അക്രമികള്‍ വന്ന ഇരുചക്രവാഹനത്തിന്റെ നമ്പര്‍ പോലിസിനു കൈമാറി. കരാറുകാരനും ഇറിഗേഷന്‍ വകുപ്പും ചേര്‍ന്നാണ് പരാതി നല്‍കിയത്.
വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു മനസ്സിലായതോടെയാണ് കേസ് മാറ്റിവച്ചത്. കേസെടുക്കാനാവില്ലെന്ന് പരപ്പനങ്ങാടി സിഐ അറിയിച്ചത്രെ. പതിനായിരക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ബണ്ട് നിര്‍മാണ പ്രവര്‍ത്തി തകര്‍ത്തതോടെ നഷ്ടത്തിലായ കാറുകാരന്‍ ദുരിതത്തിലായിരിക്കുകയാണ്.
ജനുവരി മാസത്തോടെ ബണ്ട് നിര്‍മാണം പൂര്‍ത്തിയാക്കണം. പക്ഷേ, ഈ സാഹചര്യത്തില്‍ അത് നടക്കാനിടയില്ല. നഷ്ടം സഹിച്ചും ഏറ്റെടുത്ത പ്രവര്‍ത്തി പൂര്‍ത്തികരിച്ചാലും വീണ്ടും നശിപ്പിക്കപ്പെട്ടാലോ എന്ന ഭീതിയിലാണ് അധികൃതര്‍. പരപ്പനങ്ങാടി പോലിസിനെതിരേ മുകളില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് കരാറുകാരന്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















