Latest News

മലപ്പുറത്ത് ഫ്രറ്റേണിറ്റി സമരത്തിനു നേരെ പോലിസ് അതിക്രമം; 15 പേരെ അറസ്റ്റ് ചെയ്തു

മലപ്പുറത്ത് ഫ്രറ്റേണിറ്റി സമരത്തിനു നേരെ പോലിസ് അതിക്രമം; 15 പേരെ അറസ്റ്റ് ചെയ്തു
X

മലപ്പുറം: യുപിയിലെ ഹിന്ദുത്വ ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ രാജിനെതിരേ പ്രതിഷേധിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരേ മലപ്പുറത്ത് പോലിസ് ലാത്തിവീശി. 15ഓളം പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ആയിഷ റെന്ന, ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡണ്ട് ജസീം സുല്‍ത്താന്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

പോലിസിന്റെ ലാത്തിവീശലില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്.

പ്രവാചകനിന്ദക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ നേതാവ് മുഹമ്മദ് ജാവേദ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറിയുമായ അഫ്രീന്‍ ഫാത്തിമയുടെയും വീട് യുപിയിലെ യോഗി സര്‍ക്കാര്‍ ഇടിച്ചുനിരത്തിയിരുന്നു. അതില്‍ പ്രതിഷേധിച്ചാണ് ഫ്രറ്റേണിറ്റി കേരള ഘടകം വിവിധ ജില്ലകളില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്.

Next Story

RELATED STORIES

Share it