Latest News

പത്തനംതിട്ടയില്‍ ദലിതര്‍ക്കുനേരെ പോലിസിന്റെ ക്രൂരമര്‍ദ്ദനം; കുറ്റക്കാരായ എസ്‌ഐ ഉള്‍പ്പടെയുള്ളവരെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുക: എസ്ഡിപിഐ

പത്തനംതിട്ടയില്‍ ദലിതര്‍ക്കുനേരെ പോലിസിന്റെ ക്രൂരമര്‍ദ്ദനം; കുറ്റക്കാരായ എസ്‌ഐ ഉള്‍പ്പടെയുള്ളവരെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുക: എസ്ഡിപിഐ
X

പത്തനംതിട്ട: ദലിത് കുടുംബത്തെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ എസ്ഡിപിഐ ആറന്‍മുള നിയോജക മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വിവാഹം കഴിഞ്ഞ് മടങ്ങിയ ഏഴംഗസംഘങ്ങടങ്ങിയ കുടുംബത്തെ പോലിസ് ക്രുരമായി മര്‍ദ്ദിച്ചത്. കൈകുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലിസ് മര്‍ദ്ദിക്കുകയായിരുന്നു. പത്തനംതിട്ട പോലിസ് സ്റ്റേഷനിലെ എസ്ഐയും സംഘവുമാണ് ഇവരെ മര്‍ദിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. പൊതുജനങ്ങള്‍ക്ക് സംരക്ഷകരാകേണ്ട പോലിസ് അക്രമികളാവുകയാണ്.

കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അക്രമത്തിനിരയായ കുടുബത്തിന് നീതി ലഭിക്കാന്‍ എസ്ഡിപിഐ പിന്തുണയ്ക്കുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് എസ് മുഹമ്മദ് റാഷിദ് പറഞ്ഞു. അക്രമത്തിന് ഇരയായ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നുഅദ്ദേഹം. പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ എസ് ഷൈലജ, എസ്ഡിപിഐ ആറന്‍മുള മണ്ഡലം സെക്രട്ടറി അന്‍സാരി കൊന്നമൂട്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ നിയാസ് കൊന്നമൂട്, നാസറുദ്ദീന്‍ പി എ, കെ എച്ച് ഷാജി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it