Latest News

പരാതിയുമായി എത്തിയ യുവാവിനെ സ്റ്റേഷനില്‍ മര്‍ദ്ദിച്ച് പോലിസ്

പരാതിയുമായി എത്തിയ യുവാവിനെ സ്റ്റേഷനില്‍ മര്‍ദ്ദിച്ച് പോലിസ്
X

സിറൗളി: ബറേലിയിലെ സിറൗളി പോലിസ് സ്റ്റേഷനില്‍ പരാതിപ്പെടാന്‍ എത്തിയ യുവാവിനെ മര്‍ദ്ദിച്ച് ഇന്‍സ്‌പെക്ടര്‍. പരാതി പറയാന്‍ എത്തിയ യുവാവിനോട് ജാതി ചോദിക്കുകയും ജാതി പറഞ്ഞയുടന്‍ യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നെന്നാണ് പരാതി. സംഭവത്തില്‍ എസ്എസ്പി റിപോര്‍ട്ട് തേടി.യുവാവിനെ മര്‍ദിച്ചതായി ആരോപിക്കപ്പെടുന്ന ഇന്‍സ്‌പെക്ടറെ രണ്ട് മാസം മുമ്പ് മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറ്റിയിരുന്നു എന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ബുധനാഴ്ചയാണ് സംഭവം. സംഗ്രാംപൂര്‍ ഗ്രാമവാസിയായ ഷിഷ്പാല്‍ മോഷണത്തെക്കുറിച്ച് പരാതിപ്പെടാനാണ് സിറൗളി പോലിസ് സ്റ്റേഷനിലെത്തിയത്. പോലിസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഇന്‍സ്‌പെക്ടര്‍ സത്യേന്ദ്ര സിംഗ് യാദവ് ഗേറ്റില്‍ വെച്ച് അയാളെ തടഞ്ഞു നിര്‍ത്തി പോലിസ് സ്റ്റേഷനിലേക്ക് വന്നതിന്റെ കാരണം ചോദിച്ചു. ഇതോടൊപ്പം, ഇന്‍സ്‌പെക്ടര്‍ അയാളുടെ ജാതി ചോദിച്ചു.

യുവാവ് തന്റെ ജാതി പറഞ്ഞയുടനെ ഇന്‍സ്‌പെക്ടര്‍ ദേഷ്യപ്പെടുകയും മുടിക്ക് പിടിച്ച് വലിക്കുകയുമായിരുന്നു.അവിടെയുണ്ടായിരുന്ന യുവാവിന്റെ സുഹൃത്ത് സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ടതോടെയാണ് വിവരങ്ങള്‍ എല്ലാവരുമറിയുന്നത്.

Next Story

RELATED STORIES

Share it