Latest News

75 കോടിയുടെ എംഡിഎംഎയുമായി ദക്ഷിണാഫ്രിക്കൻ യുവതികൾ പിടിയിൽ

75 കോടിയുടെ എംഡിഎംഎയുമായി ദക്ഷിണാഫ്രിക്കൻ യുവതികൾ പിടിയിൽ
X

ബംഗളൂരു: ബംഗളൂരുവിൽ നിന്ന് 75 കോടിയുടെ എംഡിഎംഎയുമായി ദക്ഷിണാഫ്രിക്കൻ യുവതികൾ പിടിയിൽ. കർണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളായ ബാംബ ഫാന്റ (31), അബിഗെയ്ൽ അഡോണിസ് (30) എന്നിവരാണ് അറസ്റ്റിലായത്.

37കിലോ എംഡിഎംഎ ആണ് പ്രതികളിൽ നിന്നു പിടികൂടിയത്.ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ നീലാദ്രി നഗറിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ആറ് മാസം മുമ്പ് നടന്ന ഒരു അറസ്റ്റിൽ നിന്നാണ് ഈ ഓപ്പറേഷനിലേക്ക് എത്തിചേർന്നതെന്ന് മംഗളൂരു പോലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു. ട്രോളി ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ ആണ് എംഡിഎംഎ കൊണ്ടു വന്നതെന്നും കൂടാതെ നാല് മൊബൈൽ ഫോണുകൾ, പാസ്‌പോർട്ടുകൾ, 18,000 രൂപ എന്നിവയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it