Latest News

കൊല്ലം കോടതിയില്‍ പോലിസും അഭിഭാഷകരും ഏറ്റുമുട്ടി;പോലിസുകാരന് പരിക്ക്

അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതായി പോലിസ് അറിയിച്ചു

കൊല്ലം കോടതിയില്‍ പോലിസും അഭിഭാഷകരും ഏറ്റുമുട്ടി;പോലിസുകാരന് പരിക്ക്
X
കൊല്ലം: കൊല്ലം കോടതിയില്‍ പോലിസുകാരും അഭിഭാഷകരും ഏറ്റുമുട്ടി.പോലിസ് ജീപ്പിന്റെ ചില്ല് അഭിഭാഷകര്‍ അടിച്ചുതകര്‍ത്തു.സംഘര്‍ഷത്തില്‍ ഒരു പോലിസുകാരന് പരിക്കേറ്റു.കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ മനോരഥന്‍ പിള്ളക്കാണ് പരിക്കേറ്റത്.

കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പോലിസ് വാഹനത്തിന്റെ ചില്ല് അഭിഭാഷകര്‍ അടിച്ചുതകര്‍ക്കുകയും,പോലിസിന്റെ വാക്കി ടോക്കി നശിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ പോലിസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.കഴിഞ്ഞ മാസം അഞ്ചാം തീയതി കരുനാഗപ്പള്ളിയിലെ അഭിഭാഷകനെ പോലിസ് മര്‍ദ്ദിച്ചെന്നരോപിച്ച് കോടതിയിലേക്ക് എത്തിയ പോലിസുകാരെ അഭിഭാഷകര്‍ തടയുകയായിരുന്നു.അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതായി പോലിസ് അറിയിച്ചു.


Next Story

RELATED STORIES

Share it