Latest News

കവി ബിനു എം പള്ളിപ്പാട് അന്തരിച്ചു

കവി ബിനു എം പള്ളിപ്പാട് അന്തരിച്ചു
X

കോട്ടയം: പ്രശസ്ത കവി ബിനു എം പളളിപ്പാട് അന്തരിച്ചു. കോട്ടയം മെഡിക്കല്‍കോളജില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. 47 വയസ്സായിരുന്നു. കുമിളിയിലായിരുന്നു താമസം.

ഹരിപ്പാട് പള്ളപ്പാട് ജനനം. ആനുകാലികങ്ങള്‍ നിരവധി കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടുവട്ടം ഹൈസ്‌കൂള്‍, പമ്പ ദേവസ്വം ബോര്‍ഡ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

പുല്ലാങ്കുഴല്‍ വാദകനായിരുന്നു. നിരവധി പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.

പാലറ്റ്, അവര്‍ കുഞ്ഞിനെ തേടുമ്പോള്‍, തമിഴ് കവി എന്‍ ഡി രാജ്കുമാറിന്റെ സമ്പൂര്‍ണ കവിതകള്‍(വിവര്‍ത്തനം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ബിനുവിന്റെ കവിതകള്‍ പല ഭാഷകളിലേക്കും മൊഴിമാറ്റിയിട്ടുണ്ട്. തമിഴിനില്‍ന്ന് ചില കൃതികള്‍ മലയാളത്തിലേക്കും മാറ്റിയിട്ടുണ്ട്.

മാതാപിതാക്കള്‍: മൈലന്‍, ചെല്ലമ്മ

ഭാര്യ: അമ്പിളി കെ ആര്‍.

Next Story

RELATED STORIES

Share it