പ്രധാനമന്ത്രിയുടെ കൊവിഡ് പ്രതിരോധ യോഗങ്ങള്‍ വന്‍ പരാജയം; മമത ബാനര്‍ജി
രാജ്യത്ത് ഏകാധിപത്യഭരണമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രിമാരെ കളിപ്പാവകളായാണ് കാണുന്നതെന്നും മമത ആരോപിച്ചു.
BY NAKN20 May 2021 11:13 AM GMT
X
NAKN20 May 2021 11:13 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തുന്ന കൊവിഡ് പ്രതിരോധ യോഗങ്ങള്‍ വന്‍പരാജയമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യോഗങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ല. പ്രധാനമന്ത്രിയുടെ യോഗത്തിലേക്ക് മുഖ്യമന്ത്രിമാരെ ക്ഷണിക്കുന്നു. പിന്നീട് സംസാരിക്കാന്‍ അനുവദിക്കാതെ കളിപ്പാവകളെ പോലെ നിര്‍ത്തുന്നു. പൊതുജനങ്ങളുടെ ആവശ്യമെന്താണെന്ന് അറിയിക്കാന്‍ എങ്ങനെ കഴിയുമെന്നും മമത ചോദിക്കുന്നു.
രാജ്യത്ത് ഏകാധിപത്യഭരണമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രിമാരെ കളിപ്പാവകളായാണ് കാണുന്നതെന്നും മമത ആരോപിച്ചു. തങ്ങള്‍ അടിമവേല ചെയ്യുന്ന ജോലിക്കാരല്ലെന്ന് പ്രധാനമന്ത്രി ഓര്‍ക്കണമെന്നും അവര്‍ പറഞ്ഞു.
Next Story