Latest News

പി.എം.ഇ.ജി.പി. വായ്പാ പദ്ധതിയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

പി.എം.ഇ.ജി.പി. വായ്പാ പദ്ധതിയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
X

തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫിസ് വഴി നടപ്പാക്കുന്ന പി.എം.ഇ.ജി.പി. വായ്പാ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വായ്പയ്ക്ക് സബ്‌സിഡി ലഭിക്കും. KVIC pmegp e-portal എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2472896.

കേന്ദ്രസര്‍ക്കാരിന്റെ ആര്‍ഇ.ജി.പി, പി.എം.ആര്‍.വൈ.എന്നീ പദ്ധതികള്‍ കൂടിച്ചേര്‍ന്നാണ് പി.എം.ഇ.ജി.പി. എന്ന പദ്ധതി നിലവില്‍ വന്നത്. കെ.വി.ഐ.സി, കെ.വി.ഐ.ബി. എന്നീ ഏജന്‍സികള്‍ ഗ്രാമ പ്രദേശങ്ങളില്‍ മാത്രവും ജില്ലാ വ്യവസായകേന്ദ്രങ്ങള്‍ ഗ്രാമ പ്രദേശങ്ങളിലും പട്ടണ പ്രദേശങ്ങളിലും പദ്ധതി നടപ്പിലാക്കുന്നു. ആകെ പദ്ധതി വിഹിതം 30:30:40 എന്ന അനുപാതത്തിലാണ്. കെ.വി.ഐ.സി/ കെ.വി.ഐ.ബി/ഡി.ഐ.സി.എന്നീ ഏജന്‍സികള്‍ ഉപയോഗിക്കുന്നത്.

പുതിയ യൂണിറ്റുകള് തുടങ്ങുന്നതിനു മാത്രമാണ് സഹായം നല്‍കുന്നത്, നിരപ്പായ പ്രദേശങ്ങളില്‍ സ്ഥിരമൂലധനത്തിന് 1 ലക്ഷം രൂപയ്ക്ക് ഏറ്റവും കുറഞ്ഞത് ഒന്ന് എന്ന നിരക്കിലും മലയോര പ്രദേശങ്ങളില് 1.5 ലക്ഷം രൂപയ്ക്ക് ഒന്ന് എന്ന നിരക്കിലും ജോലി ലഭ്യത ഉറപ്പായിരിക്കണം. സബ്‌സിഡി നിരക്ക് ആകെ പദ്ധതി വിഹിതത്തിന്റെ 15%-35% വരെയാണ്. പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (എസ്.സി/ എസ്.റ്റി)/ഒ.ബി.സി, ന്യൂനപക്ഷം, വനിത, വികലാംഗര്‍, വിമുക്തഭടന്‍) 5%വും ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 10%വുമാണ് മാര്‍ജിനായി കണ്ടെത്തേണ്ടത്. ഉത്പാദന വിഭാഗത്തില്‍ 25 ലക്ഷവും സേവന വിഭാഗത്തില്‍ 10 ലക്ഷം രൂപയുമാണ് പരമാവധി സമര്‍പ്പിക്കാവുന്ന പദ്ധതി തുക.

Next Story

RELATED STORIES

Share it