Latest News

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റിന് അവസരം; പൊതുആവശ്യം കൂടി പരിഗണിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി

കൊവിഡും പ്രകൃതിക്ഷോഭങ്ങളും കാരണം ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളില്‍ ഹാജരാകാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വുകപ്പ് ഉത്തരവിറക്കിയത്

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റിന് അവസരം; പൊതുആവശ്യം കൂടി പരിഗണിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: 2021 ലെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇംപ്രൂവ്‌മെന്റിന് അവസരം. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

കൊവിഡ് മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും കാരണം ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളില്‍ വേണ്ടത്ര നേരിട്ട് ഹാജരാകാന്‍ സാധിച്ചിരുന്നില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ വേണ്ടത്ര പഠനം നടത്താനുമായില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.

ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അവസരം നല്‍കണമെന്ന അഭ്യര്‍ത്ഥന കെഎസ്ടിഎ,എസ്എഫ്‌ഐ തുടങ്ങിയ സംഘടനകള്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് മുന്നില്‍ വച്ചിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ നേരിട്ടും ഫോണിലൂടെയും ഇക്കാര്യം ഉന്നയിച്ചു. മന്ത്രി തലത്തിലും ഇക്കാര്യം പരിശോധിച്ചു. പൊതു ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ ഉത്തരവെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Next Story

RELATED STORIES

Share it