Latest News

പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചു

പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചു. ആദ്യ മൂന്ന് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് ഏകദേശം 3,40,000 വിദ്യാര്‍ഥികളാണ് ഇക്കുറി പ്രവേശനം നേടിയത്. പ്ലസ് വണ്‍ പ്രവേശനോല്‍സവം സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.00 മണിക്ക് തിരുവനന്തപുരം തൈയ്ക്കാട്, ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. നിലവില്‍ ഇനിയും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാനുണ്ട്. അത്തരം വിദ്യാര്‍ഥികള്‍ക്കായി സപ്ലിമെന്ററി അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു.

Next Story

RELATED STORIES

Share it