പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങും; വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി ശിവന്‍കുട്ടി
പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച ക്ലാസുണ്ടാവില്ല. പ്ലസ് വണ്‍ അധിക ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം ഈ മാസം 23 ലെ അലോട്‌മെന്റ് പരിശോധിച്ചതിന് ശേഷം ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ മന്ത്രി മണക്കാട് ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാവിലെ ഒമ്പതിന് നേരിട്ടെത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ, തിരുവനന്തപുരം മേയര്‍ എസ് ആര്യ രാജേന്ദ്രന്‍, ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടാകും.
കൊവിഡ് മാനദണ്ഡങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ രേഖയും പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പരീക്ഷ നടത്താനും യഥാസമയം ഫലം പ്രഖ്യാപിക്കാനും പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം സ്‌കൂള്‍ തുറക്കാനും വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മന്ത്രി നന്ദി പറഞ്ഞു.
സ്‌കൂള്‍ സമയക്രമം സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ ചെവികൊള്ളരുത്. മാര്‍ഗ്ഗരേഖയില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ എല്ലാവരെയും അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നാളെ ക്ലാസുണ്ടാവില്ല. ഒന്നാം വര്‍ഷ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കക്കും അടിസ്ഥാനമില്ല. അധിക ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം ഈ മാസം 23 ലെ അലോട്‌മെന്റ് പരിശോധിച്ചതിന് ശേഷം ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT