45ലധികം മണ്ഡലങ്ങളില്‍ സിപിഎമ്മും കോണ്‍ഗ്രസും വോട്ടുമറിച്ചെന്ന് പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: കേരളത്തിലെ 45ലധികം മണ്ഡലങ്ങളില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം വോട്ടുമറിച്ചിട്ടുണ്ടെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ പി കെ കൃഷ്ണദാസ്. എന്‍ഡിഎയെ പരാജയപ്പെടുത്താനാണ് ഇത് ചെയ്തതെന്നും കൃഷ്ണദാസ് ആരോപിച്ചു. സിപിഎം കേന്ദ്രകമ്മറ്റിയുടെയും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും പൂര്‍ണമായ അറിവോടെയാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാനഘടകങ്ങള്‍ എന്‍ഡിഎ ജയസാധ്യതയുള്ള സീറ്റുകള്‍ പകുതിവീതം പങ്കിട്ടതെന്നും കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിന് പുറത്ത് പരസ്യധാരണയോടെ പ്രവര്‍ത്തിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ആ സഹകരണം കേരളത്തിനുള്ളിലും നടപ്പാക്കണം. എന്നാല്‍ കേരളത്തിലെ ജനത ഇത് തിരിച്ചറിഞ്ഞ് തള്ളിക്കളഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സിപിഎം സഹായം തേടിയത് വരാന്‍പോകുന്ന സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന്റെ പരസ്യമായ ചുവടുവയ്പ്പാണ്. കേരളത്തില്‍ ഇതുവരെ അണിയറയില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഈ സഖ്യം ഇനി അരങ്ങത്തേക്ക് വരാന്‍ പോകുകയാണെന്നും എന്‍ഡിഎ നേതാവ് പറഞ്ഞു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT