Latest News

മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്ട്‌സാപ്പില്‍ പ്രചരിപ്പിച്ചു: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസ്

മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്ട്‌സാപ്പില്‍ പ്രചരിപ്പിച്ചു: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസ്
X

പരപ്പനങ്ങാടി: മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിക്കുന്ന രീതിയില്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്ട്‌സാപ്പില്‍ പ്രചരിപ്പിച്ച മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെതിരെ പോലിസ് കേസെടുത്തു. അയ്യപ്പന്‍ കാവ് സ്വദേശി ഫൈസല്‍ എംഎം നെതിരെയാണ് പരപ്പനങ്ങാടി പോലിസ് കേസെടുത്തത്. പരപ്പനങ്ങാടി ശബ്ദം എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിലാണ് ഫൈസല്‍ മോര്‍ഫ് ചെയ്ത ചിത്രം ഷെയര്‍ ചെയ്തത്.

ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വൈരാഗ്യവും പ്രകോപനവും ഉണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരം പ്രകോപനങ്ങളും വ്യാജവാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായി സിപിഐഎം നെടുവ ലോക്കല്‍കമ്മിറ്റി അംഗം എപി മുജീബിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്.








Next Story

RELATED STORIES

Share it