നിത്യവൃത്തിക്കായി മരച്ചീനി കച്ചവടവുമായി ഫോട്ടോഗ്രഫര്‍
മാരേക്കാട് ചെരിയംപറമ്പില്‍ സൂരജ് ആണ് കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ മരച്ചീനി കച്ചവടത്തിലേക്ക് തിരിഞ്ഞത്.

മാള: കൊവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ വരുമാനം നിലച്ചതോടെ നിത്യവൃത്തിക്കായി മരച്ചീനി കച്ചവടവുമായി ഫോട്ടോഗ്രഫര്‍. മാരേക്കാട് ചെരിയംപറമ്പില്‍ സൂരജ് ആണ് കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ മരച്ചീനി കച്ചവടത്തിലേക്ക് തിരിഞ്ഞത്. കൊവിഡ് രോഗ ഭീതിയുടെ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ വിരളമായതോടെ ഫോട്ടോഗ്രാഫി വഴിയുള്ള വരുമാനം നിലച്ചു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയ നാലംഗ കുടുംബത്തിന്റെ ജീവിത മാര്‍ഗ്ഗം ഇല്ലാതായതോടെ പുതിയ തൊഴില്‍ കണ്ടെത്തുകയായിരുന്നു സൂരജ്. പൂലാനി മേലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് മരച്ചീനി വില്‍പ്പനക്കായി കൊണ്ടുവരുന്നത്. സുഹൃത്തിന്റെ വാഹനം വാടകക്കെടുത്താണ് കച്ചവടം നടത്തുന്നത്. മരച്ചീനി കടഭാഗത്ത് നിന്നും വേര്‍പ്പെടുത്താതെ വാങ്ങുന്നതിനാല്‍ മൂന്ന് ദിവസം വരെ കേട് കൂടാതെ കച്ചവടം നടത്താന്‍ കഴിയുമെന്ന് സൂരജ് പറയുന്നു. മഴയുള്ള ദിവസങ്ങളില്‍ കച്ചവടം കുറവാണെങ്കിലും മഴയില്ലെങ്കില്‍ ഉച്ചയോടെ മരച്ചീനി വിറ്റ് തീരാറുണ്ട്. കൊവിഡ് സാഹചര്യത്തില്‍ നിലവില്‍ ചെയ്ത് വന്ന തൊഴില്‍ മുടങ്ങിയതോടെ ജീവിക്കാന്‍ മറ്റൊരു തൊഴില്‍ തേടുന്നവര്‍ക്കൊരു മാതൃകയായി തീര്‍ന്നിരിക്കുകയാണ് സൂരജ്.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT