Latest News

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു
X

കോട്ടയം: ഏറ്റുമാനൂര്‍ തലയോലപ്പറമ്പ് റോഡില്‍ മുട്ടുചിറയില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്നതിനിടയില്‍ ആണ് തീ പിടിച്ചത്. ടാങ്കറിന്റെ മുന്‍ഭാഗം മുഴുവനായും തീ പടര്‍ന്നു.

ടാങ്കറിലെ ജോലിക്കാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് വന്ന ലോറിക്കാണ് തീ പിടിച്ചത്. കയറ്റം കയറിവരുന്നതിനിടെ ലോറിക്ക് തീപിടിക്കുകയായിരുന്നു. ലോറിയുടെ അടിഭാഗത്തുനിന്നാണ് തീ ആദ്യം പടര്‍ന്നത്. ഫയര്‍ഫോഴ്‌സിന്റെ കാര്യക്ഷമമായ ഇടപ്പെടലില്‍ വന്‍ അപകടം ഒഴിവായി.

Next Story

RELATED STORIES

Share it