- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രായപൂര്‍ത്തിയാവാത്തവരെ ബലാല്‍സംഗം ചെയ്യുന്നവരെ വന്ധ്യംകരിക്കാനുള്ള ബില്ലുമായി പെറു

ലിമ: പ്രായപൂര്‍ത്തിയാവാത്തവരെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയും ശിക്ഷയുടെ അവസാനം വന്ധ്യംകരിക്കാനും അധികാരം നല്‍കുന്ന ബില്ലുമായി പെറു. പെറു പ്രസിഡന്റ് പെഡ്രോ കാസ്റ്റിലൊയാണ് പുതിയ ബില്ലിന്റെ ശക്തനായ വക്താവ്. 3 വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് പ്രസിഡന്റിന്റെ ഈ നീക്കം.
ബലാല്‍സംഗം ചെയ്യുന്നവര്‍ക്കുള്ള അധികശിക്ഷയെന്ന നിലയിലാണ് ഇത് പരിഗണിക്കുന്നതെന്ന് നിയമമന്ത്രി ഫെലിക്‌സ് ഛെറൊ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്തവരെ ബലാല്‍സംഗം ചെയ്യുന്നവര്‍ കടുത്ത ശിക്ഷക്ക് അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷാകാലാവധി അവസാനിച്ചു പുറത്തുവരുംമുമ്പ് വന്ധ്യംകരിക്കാനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.
48 വയസ്സുള്ള ഒരാള്‍ മൂന്ന് മാസം പ്രായമായ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവം പെറുവില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.
യാഥാസ്ഥിതികനെന്ന് അറിയപ്പെടുന്ന മുന്‍ സ്‌കൂള്‍ അധ്യാപകനായിരുന്നയാളാണ് ഇപ്പോഴത്തെ പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലൊ.
കോണ്‍ഗ്രസ് പുതിയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. ഇവരുടെ കൂടെ പിന്തുണയുണ്ടെങ്കിലേ ബില്ല് നിയമമാവൂ.
അതേസമയം ഈ ബില്ലിനോട് ആരോഗ്യമന്ത്രി ജോര്‍ജ് ലോപസ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ലൈംഗിക പീഡനത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഒന്നുമറിയില്ലെന്നാണ് വനിതാപ്രവര്‍ത്തകരുടെ നിലപാട്. നീതിന്യായവ്യവസ്ഥ ചടുലമായി പ്രവര്‍ത്തിച്ച് ശിക്ഷ ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് വനിതാവിമോചന സംഘടനയായ ഫ്‌ലോറ ട്രിസ്താന്‍ ട്വീറ്റ് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















