- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബഡ്‌സ് സ്‌കൂൾ ജീവനക്കാരുടെ ഹോണറേറിയം വർധിപ്പിക്കാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ ബഡ്‌സ് സ്‌കൂൾ ജീവനക്കാരുടെ ഹോണറേറിയം വർധിപ്പിക്കുന്നതിനുള്ള അനുമതി നൽകിയതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സബ്‌സിഡി മാർഗനിർദേശങ്ങളിൽ ഇതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യൽ ടീച്ചർക്ക് 32,560 രൂപ വരെ നൽകാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്. പ്രത്യേക പരിശീലനം ലഭിക്കാത്ത അസിസ്റ്റൻറ് ടീച്ചർമാരുടെ ഹോണറേറിയം 24,520 രൂപയായും വർധിപ്പിക്കാം. ആയമാരുടെ ഹോണറേറിയം 18,390 രൂപയായിരിക്കും. പ്രൊഫഷണൽ ബിരുദമുള്ള ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ സ്‌പെഷ്യലിസ്റ്റുകളുടെ സേവനം 1,180 രൂപ പ്രതിദിന നിരക്കിൽ ബഡ്‌സ് സ്‌കൂളുകളിൽ ലഭ്യമാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി.
സ്‌പെഷ്യൽ ടീച്ചറുടെ നിലവിലുള്ള ഹോണറേറിയം 30,675 രൂപയും അസിസ്റ്റൻറ് ടീച്ചർമാരുടെ ഹോണറേറിയം 23,100 രൂപയുമാണ്. ബഡ്‌സ് സ്‌കൂളുകൾക്കും റീഹാബിലിറ്റേഷൻ കേന്ദ്രങ്ങൾക്കും സ്ഥലം വാങ്ങാനും കെട്ടിടം നിർമ്മിക്കാനും ഉൾപ്പെടെ പഞ്ചായത്തുകൾക്ക് പദ്ധതി തയ്യാറാക്കാം. ഇതിനായി ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ ഫണ്ടും വിനിയോഗിക്കാൻ അനുവാദം നൽകി.
സമൂഹത്തിൽ പ്രത്യേക ശ്രദ്ധ വേണ്ടവരെ പരിപാലിക്കുന്നവരോടൊപ്പം സർക്കാർ എന്നുമുണ്ടാകുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ബഡ്‌സ് സ്‌കൂളുകളുടെ പരിപാലനത്തിലും വികസനത്തിലും തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധയോടെ ഇടപെടണം. ഓരോ കുട്ടിയുടെയും പരിപാലനത്തിലും വളർച്ചയിലും തദ്ദേശ സ്ഥാപനങ്ങളും ജീവനക്കാരും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















