Latest News

പെരിന്തല്‍മണ്ണ: കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു

പെരിന്തല്‍മണ്ണ: കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു
X

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നാലു കിലോ കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കരിങ്കല്ലത്താണി സ്വദേശി കാരാടന്‍ ബഷീര്‍ (33), കടുങ്ങപുരം സ്വദേശി ചീനിയന്‍ ഷംസുദ്ദീന്‍ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലാ പോലിസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം. സന്തോഷ് കുമാര്‍, സിഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌റ്റേഷന്‍ പരിധികളില്‍ പട്രോളിംഗ് ശക്തമാക്കിയിരുന്നു. താഴേക്കോട് വളാംകുളത്ത് വാഹനപരിശോധന നടത്തുന്ന സമയത്ത് പോലിസിനെ കണ്ട് മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നു വന്ന ഒരു കാര്‍ തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് എസ്‌ഐ സിഐ നൗഷാദിന്റെയും സംഘത്തിന്റെയും ശ്രദ്ധയില്‍ പെട്ടു. കാറ് കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് നാലു കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പ്രതികള്‍ കഞ്ചാവു കടത്താന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. ചെറുകിട വില്‍പ്പനക്കാര്‍ക്ക് കൈമാറാനായി കൊണ്ടുപോകുന്ന വഴിയാണ് പിടിയിലായത്.

താഴേക്കോട്, മക്കരപ്പറമ്പ് ഭാഗങ്ങളിലെ ഏജന്റുമാരെകുറിച്ച് വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ചുവരുന്നതായും സി ഐ സുനില്‍ പുളിക്കല്‍ അറിയിച്ചു.

ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി.പി.മുരളീധരന്‍, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, എം.പ്രശാന്ത്, പ്രബുല്‍, മുഹമ്മദ് കബീര്‍, ഷാലു, സക്കീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it