Latest News

പെരിന്തല്‍മണ്ണ നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തിന് സ്‌റ്റേ ഇല്ല; തത്സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവ്

പെരിന്തല്‍മണ്ണ നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തിന് സ്‌റ്റേ ഇല്ല; തത്സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവ്
X

പെരിന്തല്‍മണ്ണ: നഗരത്തില്‍ കഴിഞ്ഞ മാസം ആറു മുതല്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ബസുടമകളുടെയും വ്യാപാരികളുടെയും ആവശ്യം ഹൈക്കോടതി തള്ളി. ഹരജിയില്‍ അന്തിമ വിധിയുണ്ടാകും വരെ നിലവിലെ സ്ഥിതി തുടരാന്‍ കോടതി ഉത്തരവിട്ടു. പെരിന്തല്‍മണ്ണ മര്‍ച്ചന്റ്‌സ് അസോസിയേഷനും ബസ്സുടമകളും സമര്‍പ്പിച്ച ഹരജികളിലാണ് ഉത്തരവ്. ഇരു കൂട്ടരുടെയും വാദം കേള്‍ക്കുന്നതിനായി അടുത്തയാഴ്ച വീണ്ടും ഹര്‍ജികള്‍ പരിഗണിക്കും. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഇരുകൂട്ടരും ആവശ്യപ്പെട്ടിരുന്നത്. ബുധനാഴ്ചയാണ് ഹരജി പരിഗണിച്ചത്.

പെരിന്തല്‍മണ്ണ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ചമയം ബാപ്പു നല്‍കിയ റിട്ട് പെറ്റീഷനില്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, ട്രാഫിക് റഗുലേറ്ററി കമ്മിറ്റി, പെരിന്തല്‍മണ്ണ നഗരസഭ, നഗരസഭ സെക്രട്ടറി എന്നിവരാണ് എതിര്‍കക്ഷികള്‍. കോടതിയുടെ അന്തിമ വിധി വരുന്നതുവരെ തത്സ്ഥിതി തുടരണമെന്നതിനാല്‍ പരിഷ്‌കാര നടപടികളിലും മാറ്റം വരുത്താനാകില്ല. പരിഷ്‌കാരത്തിനെതിരേ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി കര്‍മ സമിതി രൂപവത്കരിക്കുകയും കൂട്ടായ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it