കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍; ഇടക്കാല ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു
BY NSH15 Feb 2023 7:22 AM GMT

X
NSH15 Feb 2023 7:22 AM GMT
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ വിരമിക്കല്‍ അനുകൂല്യം ഉടന്‍ നല്‍കണമെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. ഇത്രയും തുക ഒരുമിച്ചുനല്‍കാന്‍ കഴിയില്ലെന്നും വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാനുണ്ടെന്നും കെഎസ്ആര്‍ടിസി അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ബുധനാഴ്ചയാണ് കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച 198 ജീവനക്കാര്‍ക്ക് ഫ്രെബുവരി 28 ന് മുമ്പ് പെന്‍ഷന്‍ അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യം വിതരണം ചെയ്യണമെന്ന് ഇടക്കാല ഉത്തരവ് കോടതിയിറക്കിയത്. 2022 ജനുവരിക്ക് ശേഷം വിരമിച്ചവരാണ് ആനുകൂല്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചത്.
Next Story
RELATED STORIES
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT