പെഗസസ് പദ്ധതി: 142 പേരുടെ വിവരങ്ങള്‍ ദി വയര്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ദി വയര്‍ അടക്കം 16 മാധ്യമസ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ വിശദ പരിശോധനയില്‍ പെഗസസ് പദ്ധതി വഴി ചോര്‍ത്തിയ ഇന്ത്യയില്‍ നിന്നുള്ള 142 പേരുടെ വിവരങ്ങള്‍ തിരിച്ചറിഞ്ഞു. എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഡാറ്റ ചോര്‍ത്തിയത്.
142 പേരുടെ പട്ടികയില്‍ രാഷ്ട്രീയനേതാക്കള്‍, ആക്റ്റിവിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ഫ്രഞ്ച് മാധ്യമ സംഘടനക്ക് 50,000 പേരുടെ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയിട്ടുണ്ട്. തങ്ങളുടെ ക്ലൈന്റുകള്‍ക്കുവേണ്ടി എന്‍എസ്ഒ ഗ്രൂപ്പാണ് ഇത്രയും പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയത്.
തങ്ങളുടെ ചാരസോഫ്റ്റ് വെയര്‍ സര്‍ക്കാരുകള്‍ക്ക് മാത്രമാണ് വില്‍ക്കുകയെന്നാണ് കമ്പനി അവകാശപ്പെട്ടു. ഈ വ്യക്തികളില്‍ പലരും സര്‍ക്കാരിന്റെയോ മിലിറ്റിറിയുടെയോ ലക്ഷ്യങ്ങളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതുവരെ നടത്തിയ പരിശോധനയില്‍ പത്ത് രാജ്യങ്ങളിലായി 1500 പേരുടെ വിവരങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ചെറിയൊരു വിഭാഗം വിവരങ്ങള്‍ മാത്രമേ പരിശോധിച്ചിട്ടുള്ളൂ.
ആംനസ്റ്റി ഇന്റര്‍നാഷണല്‍, ദി വയര്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചത്.
എന്‍എസ്ഒ ഗ്രൂപ്പ് ലക്ഷ്യമിട്ട 142 പേരുടെ വിവരങ്ങളാണ് ദി വയര്‍ ഇന്ന് പുറത്തുവിട്ടിട്ടുള്ളത്. അതില്‍ ദി വയര്‍ എഡിറ്റര്‍ എം കെ വേണു, ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ സുശാന്ത് സിങ്, സിദ്ധാര്‍ത്ഥ വരദരാജന്‍, ഇപിഡബ്യു എഡിറ്റര്‍ പരഞ്‌ജോയ് ഗുഹ തകുര്‍ത്ത തുടങ്ങി നിരവധി മാധ്യമപ്രവര്‍ത്തകരുണ്ട്.
രാഹുല്‍ ഗാന്ധി, അലങ്കാര്‍ സവായ്, സച്ചിന്‍ റാവു, പ്രശാന്ത് കിഷോര്‍, അഭിഷേക് ബാനര്‍ജി, അശ്വന്‍ വൈഷ്ണവ്, പ്രഹ്ലാദ് സിങ് പട്ടേല്‍, പ്രവീണ്‍ തൊഗാഡിയ, തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അശോക് ലവാസ, ആക്റ്റിവിസ്റ്റുകളായ ഹാനി ബാബു, റോണ വില്‍സന്‍, ആനന്ദ് തെല്‍തുംദെ, ഷോമ സെന്‍, ജെയ്‌സന്‍ കൂപ്പര്‍ എന്നിവരും പട്ടികയിലുണ്ട്.
പെഗസസ് എന്ന ഇസ്രായേല്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ, രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സുപ്രിംകോടതി ജഡ്ജിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയതായാണു കണ്ടെത്തിയിട്ടുള്ളത്. മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് കേന്ദ്രമന്തിമാര്‍, സുപ്രിംകോടതി ജഡ്ജി, ആര്‍എസ്എസ് നേതാക്കള്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, 180ഓളം മാധ്യമപ്രവര്‍ത്തകര്‍, വ്യവസായികള്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയതായാണ് പുറത്തു വരുന്ന വിവരം. ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ഹിന്ദു, നെറ്റ് വര്‍ക്ക് 18, ദി വയര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളാണു ചോര്‍ത്തിയിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസിന്റെ ചാരപ്രവര്‍ത്തനം കണ്ടെത്തിയത്.
RELATED STORIES
അവസാന മല്സരത്തില് ബാഴ്സയ്ക്ക് തോല്വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല് പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMTമെസ്സി സൗദിയിലേക്കോ? ; അല് ഹിലാല് ഉടമകള് പാരിസില്
4 Jun 2023 6:06 PM GMTമെസ്സിയുടെ പിഎസ്ജിയിലെ അവസാന മല്സരം തോല്വിയോടെ
4 Jun 2023 5:55 AM GMTകേരളാ ബ്ലാസ്റ്റേഴ്സിനും ഇവാനും തിരിച്ചടി; അപ്പീലുകള് തള്ളി എഐഎഫ്എഫ്
2 Jun 2023 4:06 PM GMT