Latest News

രാഹുല്‍ വിഷയത്തില്‍ വൈകാതെ പാര്‍ട്ടിയുടെ തീരുമാനമുണ്ടാവും; കെ.സി വേണുഗോപാല്‍

വിഷയം വളരെ ഗൗരവമുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

രാഹുല്‍ വിഷയത്തില്‍ വൈകാതെ പാര്‍ട്ടിയുടെ തീരുമാനമുണ്ടാവും; കെ.സി വേണുഗോപാല്‍
X

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിഷയം വളരെ ഗൗരവമുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വിഷയം ഉയര്‍ന്നതിന് പിന്നാലെ 24 മണിക്കൂറിനകം തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചെന്നും ബാക്കി തീരുമാനം പിന്നീടറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ ഗൗരവതരമായ വിഷയ്മാണിത്, പാര്‍ട്ടി അത് മനസിലാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഏറ്റവും ശക്തമായ നടപടി പാര്‍ട്ടി 24 മണിക്കൂറിനകം തന്നെ എടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അദ്ദേഹം മാറിനില്‍ക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. - കെ.സി. വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചിലകാര്യങ്ങള്‍ പിന്നീടും ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരം കാര്യങ്ങളില്‍ കേരളത്തിലെ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. രാജിവെക്കേണ്ടിവരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വൈകാതെ പാര്‍ട്ടിയുടെ തീരുമാനം അറിയിക്കുമെന്നും കെ.സി. വേണുഗോപാല്‍.

ആരോപണങ്ങളില്‍ പ്രതിരോധവുമായി രാഹുല്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടതിന് പിന്നാലെയാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ട്രാന്‍സ്ജന്‍ഡര്‍ അവന്തികയുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പുറത്തുവിട്ടിരുന്നു. എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്നുള്ള ആവശ്യം കോണ്‍ഗ്രസില്‍ നിന്ന് ശക്തമായി ഉയര്‍ന്നതോടെയാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടതെങ്കിലും തന്റെ രാജിക്കാര്യത്തെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. താന്‍ കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തല കുനിക്കാന്‍ പാടില്ലെന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it