Latest News

വീണാ ജോര്‍ജ്ജിന്റെ പിആര്‍ഒയക്ക് ആര്‍എംപി ബന്ധം; മാധ്യമപ്രവര്‍ത്തകയെ മാറ്റാന്‍ നിര്‍ദ്ദേശിച്ച് സിപിഎം

പിആര്‍ഒയ്‌ക്കെതിരെ സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു

വീണാ ജോര്‍ജ്ജിന്റെ പിആര്‍ഒയക്ക് ആര്‍എംപി ബന്ധം; മാധ്യമപ്രവര്‍ത്തകയെ മാറ്റാന്‍ നിര്‍ദ്ദേശിച്ച് സിപിഎം
X

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിന്റെ പിആര്‍ഒയെ മാറ്റാന്‍ നിര്‍ദ്ദേശിച്ച് സിപിഎം. മന്ത്രിയുടെ പിആര്‍ഒയക്ക് ആര്‍എംപിയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് സിപിഎം മാറ്റാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പാര്‍ട്ടി നിര്‍ദ്ദേശമില്ലാതെ ആരെയും നിയമിക്കരുതെന്നും പാര്‍ട്ടി മന്ത്രിയോട് നിര്‍ദ്ദേശിച്ചു.

മാധ്യമപ്രവര്‍ത്തകയായ മന്ത്രിയുടെ സുഹൃത്ത്, തിരഞ്ഞെടുപ്പ് കാലത്തെ വീണാ ജോര്‍ജ്ജിനൊപ്പമുണ്ടായിരുന്നു. ഈ മാധ്യമപ്രവര്‍ത്തകയെയാണ് മന്ത്രി പിആര്‍ഒ ആയി നിയമിച്ചത്.

എന്നാല്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് ആര്‍എംപി ബന്ധമുണ്ടെന്നും അതിനാല്‍ അവരെ മാറ്റണമെന്നും സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി പാര്‍ട്ടിക്ക പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകയെ മാറ്റാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it