Latest News

ബംഗാളി ചലച്ചിത്രകാരന്‍ പാര്‍ഥ സാരഥി ദേബ് അന്തരിച്ചു

ബംഗാളി ചലച്ചിത്രകാരന്‍ പാര്‍ഥ സാരഥി ദേബ് അന്തരിച്ചു
X

കൊല്‍ക്കത്ത: മുതിര്‍ന്ന ബംഗാളി ചലച്ചിത്രകാരന്‍ പാര്‍ഥ സാരഥി ദേബ് (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയില്‍ ആയിരിക്കേയായിരുന്നു അന്ത്യം. നാടകങ്ങളിലൂടെയാണ് പാര്‍ഥ സാരഥി ദേബ് അഭിനയരംഗത്തെത്തുന്നത്. നൂറോളം സിനിമകളിലും ഒട്ടേറെ സീരിയലുകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. വെസ്റ്റ് ബംഗാള്‍ മോഷന്‍ പിക്‌ചേഴ്‌സ് ആന്റ് ആര്‍ട്ട്‌സ് എന്ന സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു.

Next Story

RELATED STORIES

Share it