Latest News

ഖനി വ്യവസായത്തില്‍ സ്വകാര്യമേഖലയ്ക്ക് പ്രോല്‍സാഹനം; പുതിയ ബില്ലിന് രാജ്യസഭയുടെ അനുമതി

ഖനി വ്യവസായത്തില്‍ സ്വകാര്യമേഖലയ്ക്ക് പ്രോല്‍സാഹനം; പുതിയ ബില്ലിന് രാജ്യസഭയുടെ അനുമതി
X

ന്യൂഡല്‍ഹി: ഖനി വ്യവസായത്തില്‍ സ്വകാര്യമേഖലയുടെ പങ്ക് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബില്ലിന് രാജ്യസഭ അനുമതി നല്‍കി. മൈന്‍സ് ആന്റ് മിനറല്‍(ഡവലപ്‌മെന്റ് ആന്റ് റെഗുലേഷന്‍) ഭേദഗതി ബില്ല്, 2021 എന്ന പേരിലുള്ള ബില്ലിനാണ് രാജ്യസഭ അനുമതി നല്‍കിയത്. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടയിലാണ് ബില്ലിന് രാജ്യസഭ അനുമതി നല്‍കിയത്.

അതേസമയം പുതിയ നിയമം കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തെ ഒരു തരത്തിലും വെട്ടിക്കുറയ്ക്കുകയില്ലെന്ന് കേന്ദ്ര ഖനി മന്ത്രി പ്രഹ്ഌദ് ജോഷി പറഞ്ഞു.

''രാജ്യത്ത് ധാരാളം കല്‍ക്കരി, സ്വര്‍ണം, വെള്ളി നിക്ഷേപമുള്ളതുകൊണ്ട് സ്വകാര്യ സംരംഭകരെ ഖനിവ്യവസായത്തിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങള്‍ക്ക് ഇപ്പോഴതിന് കഴിയുന്നില്ല. അതുകൊണ്ടാണ് ഖനിവ്യവസായത്തെ ഉടച്ചുവാര്‍ക്കുന്ന ഈ മാറ്റം കൊണ്ടുവരുന്നത്''- കേന്ദ്ര ഖനി മന്ത്രി പ്രഹഌദ് ജോഷി ബില്ലിനെക്കുറിച്ചുളള ചര്‍ച്ചയില്‍ വിശദീകരിച്ചു.

ബില്ല് രാജ്യത്തിന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കില്ലെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ ഒരു ചെറിയ അവകാശം പോലും ഈ ബില്ല് എടുത്തുമാറ്റുന്നില്ലെന്നും അവകാശപ്പെട്ടു. ബില്ല് എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചുകൊടുത്തുവെന്നും 10,500 അഭിപ്രായങ്ങള്‍ ലഭിച്ചുവെന്നും പത്ത് സംഘടനകളും ആറ് എന്‍ജിഒകളും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.

Next Story

RELATED STORIES

Share it