Latest News

പൊന്നാനിയുടെ കഥ പറയുന്ന 'പാനൂസ' യുഎഇയില്‍ പ്രകാശനം ചെയ്തു

പൊന്നാനിയുടെ കഥ പറയുന്ന പാനൂസ യുഎഇയില്‍ പ്രകാശനം ചെയ്തു
X

ദുബയ്: പൊന്നാനിയുടെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്ന ചരിത്രഗ്രന്ഥം 'പാനൂസ' യുഎഇയില്‍ പ്രകാശനം ചെയ്തു. പ്രവാസി എഴുത്തുകാരനായ ഷാജി ഹനീഫ്, പ്രശസ്ത എഴുത്തുകാരനും റേഡിയോ അവതാരകനുമായ ഷാബു കിളിത്തട്ടിലിന് നല്‍കിയാണ് ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ചത്.

കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് കെ പി രാമനുണ്ണി ചീഫ് എഡിറ്ററായി പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പിസിഡബ്ലിയുഎഫ്) നാടിനു വേണ്ടി സമര്‍പ്പിച്ച ഈ ഗ്രന്ഥം മലയാളത്തിന്റെ പ്രശസ്തരായ 42 ഓളം എഴുത്തുകാരുടെ സൃഷ്ടികളാല്‍ സമ്പന്നമാണ്. ഫൗണ്ടേഷന്റെ യുഎഇ പ്രസിഡന്റ് മുഹമ്മദ് അനീഷ്, വൈസ് പ്രസിഡന്റ് അലി, സെക്രട്ടറി ഷബീര്‍ മുഹമ്മദ്, സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ സന്ദീപ് കൃഷ്ണ, ദുബയ് ഘടകം പ്രസിഡന്റ് ഷബീര്‍ ഇ എം, ഷാര്‍ജ ഘടകം പ്രസിഡന്റ് ഷാനവാസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായായിരുന്നു.

Next Story

RELATED STORIES

Share it