രാത്രി മുഴുവന്‍ തുറന്നിട്ട് പഞ്ചായത്ത് ഓഫിസ്; മദ്യപിച്ച ശേഷം പൂട്ടാന്‍ മറന്നതെന്ന് ബിജെപി
കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫിസാണ് രാത്രി തുറന്നു കിടന്നത്. ഓഫിസിലെ ഒരു മുറി പോലും പൂട്ടിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
BY SRF5 Jan 2021 4:34 AM GMT
X
SRF5 Jan 2021 4:34 AM GMT
കൊല്ലം: പഞ്ചായത്ത് ഓഫിസ് രാത്രിയിലും പൂട്ടാതെ തുറന്ന് ഉദ്യോഗസ്ഥര്‍ മടങ്ങിയതായി പരാതി. കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫിസാണ് രാത്രി തുറന്നു കിടന്നത്. ഓഫിസിലെ ഒരു മുറി പോലും പൂട്ടിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രഭാത സവാരിക്ക് എത്തിയവരാണ് പഞ്ചായത്ത് ഓഫിസ് തുറന്നു കിടക്കുന്നത് കണ്ടത്.
പഞ്ചായത്ത് പ്രസിഡന്റും രണ്ട് ഉദ്യോഗസ്ഥരും ചേര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്ന് പൂട്ടാതെ പോകുകയുമായിരുന്നു എന്ന് ബിജെപി ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ പഞ്ചായത്ത് ഓഫിസില്‍ ഇരുന്ന് മദ്യപിച്ചു എന്ന ആരോപണം പഞ്ചായത്ത് പ്രസിഡന്റ് നിഷേധിച്ചു. ഓഫിസിന്റെ പ്രധാന വാതില്‍ പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ മറന്നതാണെന്ന് പ്രസിഡന്റ് വിനു മംഗലത്ത് പറയുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT