പ്രിയപ്പെട്ട ഗുരുനാഥന്റെ ഓര്‍മകളുമായി പാണക്കാട് മുനവ്വറലി തങ്ങള്‍ സിപിഎം വേദിയില്‍
മന്ത്രി കെ ടി ജലീലിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സിപിഎം പരിപാടിയില്‍ പങ്കെടുക്കാനെത്തിയത് കൗതുകമായി.
മലപ്പുറം: പ്രിയപ്പെട്ട ഗുരുനാഥന്റെ ഓര്‍മകള്‍ പങ്കുവെച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ സിപിഎം വേദിയില്‍. പാണക്കാട് സി.കെ.എം.എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്ററും മാനേജറുമായിരുന്ന സഖാവ് അബ്ദുല്ല മാസ്റ്ററുടെ മരണത്തില്‍ അനുശോചിക്കാന്‍ സി.പി.എം പാണക്കാട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിലാണ് മുനവ്വറലി തങ്ങള്‍ പ്രാസംഗികനായി എത്തിയത്. മന്ത്രി കെ ടി ജലീലിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സിപിഎം പരിപാടിയില്‍ പങ്കെടുക്കാനെത്തിയത് കൗതുകമായി.
കേവലം ഒരു എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ എന്നതിലുപരി ഇന്ന് ജീവിച്ചിരിക്കുന്ന ഭൂരിഭാഗം പാണക്കാട്ടുക്കാരുടെയും പ്രിയപ്പെട്ട അധ്യാപകന്‍ കൂടിയാണ് അബ്ദുല്ല മാസ്റ്ററെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനും നേതാവുമായ അബ്ദുല്ല മാസ്റ്റര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സ്വീകാര്യനായ വ്യക്തിത്വമായിരുന്നുവെന്നും കമ്യൂണിസത്തോട് നീതി പുലര്‍ത്തി ജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറം മുനിസിപ്പാലിറ്റി പാണക്കാട് നിര്‍മ്മിക്കുന്ന ലൈബ്രറിക്ക് അബ്ദുല്ല മാസ്റ്ററുടെ പേര് നല്‍കാന്‍ ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
RELATED STORIES
രാഹുലിന്റെ നാവറുക്കുന്നവര്ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...
16 Sep 2024 12:47 PM GMTസ്കൂട്ടര് അപകടത്തില് മൂന്നു വയസ്സുകാരനടക്കം രണ്ട് മരണം
16 Sep 2024 11:54 AM GMTദക്ഷിണ കന്നഡയില് നബിദിന റാലി തടയാന് വിഎച്ച്പി ശ്രമം; സംഘര്ഷാവസ്ഥ
16 Sep 2024 11:50 AM GMTവാര്ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി
16 Sep 2024 7:23 AM GMTട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു
16 Sep 2024 7:12 AM GMTപ്രമുഖ നടന് സ്വകാര്യ ഭാഗങ്ങളില് സ്പര്ശിച്ചു; ഹേമാ കമ്മിറ്റി...
16 Sep 2024 7:05 AM GMT